ആൻഡ്രോയിഡ് ഫോണുകൾക്കായി പാനിക് ബട്ടണുകളോട് കൂടി I Feel SafeTM സമാരംഭിച്ചു


  • ആൻഡ്രോയിഡ് ഫോണുകൾക്കായി സമാരംഭിച്ച പാനിക് ബട്ടണുകളോട് കൂടിയ I Feel Safe™ (എനിക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നു), എല്ലാ സവിശേഷ ഫോണുകൾക്കുമായി ഉടൻ വരുന്നതാണ്.
  • മൊബൈൽ ഫോൺ നിർമ്മാതാക്കൾക്ക് സാധാരണക്കാരന് സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതിനായി കൂടുതൽ പണം ചിലവഴിക്കേണ്ട ആവശ്യമില്ല
  • പാനിക്ക് ബട്ടണിന്റെ ആവശ്യകതയെ കുറിച്ച് സർക്കാരിന്റെ സമീപകാല നിർദ്ദേശം ഒരു നല്ല ചുവടുവെയ്പ്പാണ്
  • ഫോൺ ലോക്ക് ആണെങ്കിൽ പോലും പ്രവർത്തിക്കുന്നു

ന്യൂ ഡൽഹി, ഇന്ത്യമെയ് 6,2016 – മൊബൈൽ ഉപകരണങ്ങൾക്കായി നിലവാരമുള്ള പരിഹാരങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സേവന ദാതാവും മുൻനിര ടെലികമ്മ്യൂണിക്കേഷൻ സൊലൂഷൻസുമായ, MSAI (എം.എസ്.എ.ഐ), ആൻഡ്രോയിഡ് ഫോണുകൾക്കായി സമാരംഭിച്ചതും, കൂടാതെ എല്ലാ വിഭാഗ ഫോണുകൾക്കുമായി ഉടൻ വരുന്നതുമായ I Feel SafeTM Panic Button എന്നതിന്റെ സമാരംഭം ഇന്ന് പ്രഖ്യാപിച്ചു. I Feel SafeTM Panic Button എന്നത് മൊബൈൽ ഫോണിലെ ഹാർഡ്‌വെയറിനെ ആൻഡ്രോയിഡ് ആപ്ലിക്കേഷനുമായി  സംയോജിപ്പിക്കുക എന്ന വിപ്ലവാത്മക ആശയമാണ് ‌– ഈ പാനിക് ബട്ടൺ സ്ത്രീകൾ, കുട്ടികൾ കൂടാതെ ഇന്ത്യയിൽ ദുരവസ്ഥയിലുള്ള ആർക്കും എതിരേയുമുള്ള അതിക്രമം കുറയ്ക്കുക എന്ന ഗവൺമെന്റിന്റെ  കാഴ്ച്ചപ്പാടിനെ വളരെപെട്ടന്ന് അഭിനന്ദിക്കുന്നു. 2017 ജനുവരി 1 മുതൽ പാനിക് ബട്ടൺ നിർബന്ധിതമാണെന്ന് അടുത്ത കാലത്തായി ഗവൺമെന്റ് പ്രഖ്യാപിച്ചു.

നിയമ നിർവ്വഹണ ഏജൻസികളെ ജാഗരൂകരാക്കുവാൻ ഉപയോക്താക്കൾക്ക്  തങ്ങളുടെ മൊബൈൽ ഫോണുകളിൽ പാനിക് ബട്ടൺ ഉപയോഗിക്കുന്നതിനായി 2017 വരെ കാത്തിരിക്കേണ്ട ആവശ്യമില്ല.  നിങ്ങളുടെ ഏതെങ്കിലും ഒരു ആൻഡ്രോയിഡ് ഫോണിന്റെ പവർ ബട്ടൺ 5 പ്രവശ്യം തുടർച്ചയായി അമർത്തിക്കൊണ്ട് നിങ്ങൾക്ക് ഇപ്പോൾ I Feel Safe™ ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമാക്കാവുന്നതാണ്. ഈ ജാഗ്രത ആരംഭിക്കുന്നതിനായി നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന്റെ ലോക്ക് തുറക്കേണ്ട ആവശ്യം പോലും ഇല്ല. പാനിക് ബട്ടൺ അമർത്തിക്കൊണ്ട് ഒരിക്കൽ പ്രവർത്തനക്ഷമമാക്കിയാൽ, ഈ ആപ്ലിക്കേഷൻ നിങ്ങളുടെ സ്ഥാനത്തിന്റെ കോ-ഓഡിനേറ്റുകൾക്കൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് SMS വഴി സന്ദേശം അയയ്ക്കുകയും  പോലീസിലേക്ക് അലെർട്ട് കാൾ ചെയ്യുകയും ചെയ്യും.  കൂടാതെ അത് ഓരോ ഒരു മിനിറ്റിലും വിശദമായ അക്ഷാംശവും രേഖാംശവും കോ-ഓർഡിനേറ്റുകൾ ഉൾപ്പെടെയുള്ള ഭൂപട  കോ-ഓർഡിനേറ്റുകൾ നൽകുവാൻ തുടങ്ങും ഇത് അതിക്രമം നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്തിന്റെ കൃത്യമായ റോഡ് ഭൂപടം വരച്ചെടുക്കുവാൻ  സഹായിക്കും. ഉപയോക്താവ്  ഓഫ് ചെയ്യുന്നത് വരെ ഈ യാന്ത്രിക ആപ്ലിക്കേഷൻ അത് ജാഗ്രത നൽകുന്നത് തുടർന്ന് കൊണ്ടിരിക്കും.

സ്ത്രീ സുരക്ഷ ഒരു ബട്ടൺ അകലെഎന്നത് ഒരു വ്യക്തിയുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്ന ഡിജിറ്റൽ പ്രതികരണമാണ്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ, ഭീകരാക്രമണ ഭീഷണികൾ, മനപ്പൂർവ്വമുള്ള തട്ടിക്കൊണ്ടു പോകൽ എന്നിവയ്ക്കെതിരെ പോരാടുവാൻ, ഇന്നത്തെ പരസ്പര ബന്ധിതമായ ജീവിതത്തിൽ കൃത്യമായി ഉപയോഗിക്കുന്ന ഏറ്റവും വിലപിടിപ്പുള്ള ഉപകരണമാണത്, ഇതൊരു മൊബൈൽ ഫോൺ ആണ്,” ഭവ്‌ന കുമാരി, MSAIയുടെ ബിസിനസ് ഹെഡ് പറയുന്നു.

പീഡനത്തിലകപ്പെടാൻ സാധ്യതയുള്ളവർക്ക്  ഉപയുക്തമായി വരുന്ന ഒന്നാണ് I feel Safe™. അവർ ഒരു അപകടം മനസ്സിലാക്കുകയാണെങ്കിൽ, അവരുടെ ആൻഡ്രോയിഡ് മൊബൈൽ ഫോണിന്റെ പവർ ബട്ടൺ നിരവധി തവണ അമർത്തുന്നതു വഴി അത് നിയമ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നിശബ്ദ അലാമുകൾ നൽകുകയും കൂടാതെ പ്രിയപ്പെട്ടവർക്ക് കൃത്യമായ അക്ഷാംശ രേഖാംശ കോ-ഓർഡിനേറ്റുകൾ ഉൾപ്പെടെ ജാഗ്രത നൽകുകയും ചെയ്യുന്നത് വഴി  കൃത്യ സമയത്ത് സഹായം എത്തിയാൽ  അതിക്രമം ഒഴിവാക്കുവാൻ ഇത്  സഹായിക്കും.

വിളക്കിച്ചേർക്കലുകൾ ഇല്ലാത്ത ഈ സഹകരണ പരിശ്രമം ഏറ്റവും ദാരുണമായ ആവശ്യങ്ങളിൽ ഇന്ത്യൻ പൗരന്മാരെ  സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച സംവിധാനം രൂപീകരിക്കുവാൻ പോലീസിനെ സഹായിക്കുന്നു.

ഈ പാനിക് ബട്ടൺ അടിയന്തരമായി ബന്ധപ്പെടേണ്ടത് ആരെയാണെന്ന് പോലീസിനെ അറിയിക്കുന്നത് കൊണ്ട് അപകടത്തിൽപ്പെട്ടിരിക്കുന്ന വ്യക്തിയുടെ ഏതൊരു പ്രതികരണവും ഉടൻ തന്നെ ലഭിക്കുന്നതിനായി പോലീസിന് അവരെ ബന്ധപ്പെടുവാൻ സാധിക്കുകയും  കൂടാതെ ഏറ്റവും ആവശ്യമായിരിക്കുന്ന മണിക്കൂറുകളിൽ തന്നെ വളരെ വേഗത്തിൽ  അവരിലേക്ക് എത്തുവാൻ കഴിയുകയും ചെയ്യും. സാധാരണയിൽ കവിഞ്ഞ വേഗതയിൽ പോലീസിന് അവരിലേക്ക് എത്തപ്പെടുവാൻ കഴിഞ്ഞാൽ മിക്കവാറുമുള്ള അക്രമങ്ങൾ ഉയർന്ന വിജയകരമായ നിരക്കിൽ ഒഴിവാക്കാവുന്നതാണ്.

2014 ഡിസംബർ 14ലെ നിർഭയയുടെ സംഭവത്തിന് രണ്ടു ദിവസങ്ങൾക്ക് ശേഷം എന്റെ മകൾ അമൂല്യ ജനിച്ചപ്പോൾ തന്നെ സ്ത്രീകളുടെ സുരക്ഷയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ  വ്യക്തിപരമായി ഉറച്ച തീരുമാനം എടുത്തിരുന്നു. ഒരു വശത്ത് നിർഭയയുടെ അവസ്ഥയിന്മേൽ രാജ്യത്തെ ആകമാനം പിടികൂടിയ മനോവേദന എനിക്കും അനുഭവപ്പെട്ടു മറുവശത്ത്  ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷം ഞൻ സ്വാഗതം ചെയ്തു. അമൂല്യയുടെ കണ്ണൂകളിലെ തിളക്കം എനിക്ക് ശക്തി നൽകിസ്ത്രി സുരക്ഷയ്ക്കായി ഒരു മാറ്റം ഞാൻ പ്രതിജ്ഞ ചെയ്തു.”  ഭവ്‌ന  വീണ്ടും കൂട്ടിച്ചേർത്തു.

സുരക്ഷയും വളർന്നു വരുന്ന സാങ്കേതികതയും എല്ലായ്പ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ വ്യവസായത്തിന്റെ പ്രധാന ഭാഗങ്ങളാണ്, ഈ അഭിമാന രാജ്യത്തിലെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ലക്ഷം കോടി പൗരൻമാരുടെ ഏറ്റവും വലിയ സഹായകരിൽ ഒന്ന്.

# # #

MSAI യെ കുറിച്ച്

MSAI മുൻനിര ടെലികമ്മ്യൂണിക്കേഷൻ സൊലൂഷൻസും കൂടാതെ മൊബൈൽ ഉപകരണങ്ങൾക്കായി നിലവാരമുള്ള പരിഹാരങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന, സേവന ദാതാവുമാണ്.  ലോകത്താകമാനമുള്ള മൊബൈൽ ബ്രാന്റുകളുടേയും നിർമ്മാതാക്കളുടേയും ബൃഹത്തായ ശ്രേണി MSAI സേവനങ്ങൾ നേടുന്നു.

MSAI ISO 9001 ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റംസ്, കൂടാതെ ISO/IEC 27001 ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ് എന്നിവയാൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. IMEI അടിസ്ഥാനമായുള്ള മൊബൈൽ സോഫ്റ്റ്‌വെയർ സർവ്വീസുകളുടെ വികസനം, വിതരണം കൂടാതെ ഏകീകരണം എന്നിവയിൽ MSAI പ്രത്യേകപഠനം നടത്തുകയും ചെയ്യുന്നു. ഗവൺമെന്റ്, ഡിവൈസ് മാനേജ്മെന്റ് (DM) കമ്പനികൾ, നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ, ബ്രാന്റ് ഉടമകൾ കൂടാതെ ഉപയോക്താക്കൾ എന്നിവർക്കായി നടപടിക്രമ പ്രകാരമുള്ള പരിഹാരങ്ങൾ MSAI വികസിപ്പിച്ചിട്ടുണ്ട്.

ചൈന, യു.എസ്.എ എന്നിവിടങ്ങളിൽ ഓഫീസുകളോട് കൂടി മൊബൈൽ ആവാസ വ്യവസ്ഥയിൽ നൂതന സങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതും, സമർത്ഥവും, വിപുലീകരിക്കാനാകുന്നതുമായ പരിഹാരങ്ങൾ പ്രദാനം ചെയ്യുന്നതിനായി 100ൽ അധികം ടീം അംഗങ്ങൾ MSAIയിൽ ആത്മാർപ്പണം ചെയ്തിരിക്കുന്നു. MSAI യുടെ ആസ്ഥാനം ഇന്ത്യയിലെ ന്യൂ ഡൽഹിയെ അടിസ്ഥാനമാക്കിയാണ്. കൂടുതൽ വിവരങ്ങൾക്കായി, ദയവായി സന്ദർശിക്കുക www.msai.in

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: